തളിപ്പറമ്പ്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തളിപ്പറമ്പ് റെയിഞ്ച് എക്സൈസ് സംഘം നടത്തിയ റെയ്‌ഡിൽ രണ്ടുപേർ കഞ്ചാവുമായി പിടിയിലായി. തളിപ്പറമ്പ് ഉണ്ടപ്പറമ്പിൽ വച്ചാണ് പുന്നക്കൻ മൻസിലിൽ പി. നദീർ (29), അഫീഫ മൻസിലിൽ കെ.പി. ഹസസ്ഫർ ഹസൻ (35) എന്നിവരെ അറസ്റ്റ് ചെയ്‌തത്.


നേരത്തെ എം.ഡി.എം.എ കൈവശം വച്ച കേസിൽ റിമാൻഡിലായിരുന്നു നദീർ. തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലും കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലുമായി നദീറിന് എതിരെ ഒന്നിൽ കൂടുതൽ കേസുകളുണ്ട്. ഹസ്ഫർ ഹസന് എതിരെയും തളിപ്പറമ്പ് എക്സൈസ് ഓഫീസിലും വളപട്ടണം പോലീസിലുമായി കഞ്ചാവ് കൈവശം വച്ച കേസുകളുണ്ട്.
തളിപ്പറമ്പ് എക്സൈസ് റേഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി.കെ. രാജീവൻ, കെ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ. മുഹമ്മദ് ഹാരിസ്, ഉല്ലാസ് ജോസ്, സിവിൽ എക്സൈസ് ഓഫീസർമാരായ കലേഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം പി അനു,സിവിൽ എക്സ്സൈസ് ഓഫീസർ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്
Two arrested with ganja during Onam special drive in Thaliparam